Wednesday, March 23, 2011

ജ്വലിക്കുന്ന മനസുകള്‍ ഡോ: എ പി ജെ അബ്ദുല്‍ കലാം ..

ആഗോളവല്‍ക്കരണം, കമ്പോള മാന്ദ്യം, പണപെരുപ്പം , കലാപം . അസ്ഥിരത തുടങ്ങിയ ബാഹ്യമായ പ്രതിബന്ധങ്ങള്‍ പലതുണ്ടെങ്കിലും ഇവക്കെല്ലാം ഉപരിയാണ് രാഷ്ട്ര ചേതനയെ ബാധിച്ചിട്ടുള്ള പരാജയ മനോഭാവം , അലസത ,തന്‍ കാര്യ ചിന്ത  എന്നിവ . ലകഷ്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും , സ്വപ്‌നങ്ങള്‍ യാഥാര്‍ത്യം ആകും എന്ന ഉറച്ച ധാരണ ഉണ്ടാകുകയും ചെയ്താല്‍ ഉദ്ധിഷ്ട്ട ഫലസിദ്ധിഉണ്ടാകും എന്നത് തീര്‍ച്ച..
 

ചെഗുവേരക്ക് ഒരു തുറന്ന കത്ത് ....

വിപ്ലവത്തിന്റെ ദേവഅംശവും പേറി മണ്ണില്‍ പിറന്ന പ്രവാചകാ.....എനെറെ കൗമാര കാല അമ്പരപ്പിന്റെയും,ആശയങ്ങളുടെയും ഹേതു നീ ആയിരുന്നു .. ബൊളീവിയന്‍ കാടുകളിലും , ക്യുബന്‍ നദി തടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നീ നയിച്ച സമരങ്ങള്‍ !! ഗുരു തുല്യനായ ഫിഡലിന്റെ നേതൃത്വത്തില്‍  നീ നടത്തിയിട്ടുള്ള സമരങ്ങളും വിപ്ലവ ആഹ്വാനങ്ങളും എന്ന്നെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത് , ചിന്തിപ്പിചിട്ടുള്ളത് .....

സത്യാന്വേഷണ പരീക്ഷണങ്ങള്‍ വായിച്ചു ഞാന്‍ മനസിരുത്തിയ സഹന ത്യാഗ സ്മരണകളിലൂടെ സ്വാതന്ത്യം എന്ന ഉറച്ച കോട്ടയ്ക്കു വിള്ളല്‍ വീഴ്ത്താന്‍ പോന്നതായിരുന്നു നിന്‍റെ സമര ഗാഥകളുടെ ആഹ്വാനം .. സഹന സമര സേനാനികള്‍ക്ക് ഒരു ചിന്തകന്‍ എന്ന നിലയിലും , ഒരു മുന്നണി പോരാളി എന്ന നിലയിലും നീ നല്‍കിയ സമര ആഹ്വാനങ്ങള്‍ അക്ഷര രൂപത്തില്‍ വായിച്ചറിഞ്ഞ ഞാന്‍ വീണ്ടും അമ്പരക്കുകയായിരുന്നു , ആദരിക്കുകയായിരുന്നു ..അറിഞ്ഞവ ഒക്കെയും ഒരു ജനതയുടെ അതിജീവനത്തിന്‍റെ മഹത് വചനങ്ങള്‍ ആയിരുന്നു .. അങ്ങനെ നിന്നില്‍ കൂടി ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌  ആയി.
                               പിന്നീടു വിപ്ലവത്തിനും , ചിന്തകള്‍ക്കും ഒരു അര്‍ദ്ധ വിരാമം നല്‍കികൊണ്ട് കടല്‍ കടന്നപ്പോളും നിയും നിന്‍റെ സാന്നിധ്യവും ഒന്നും എനിക്ക് അന്യമായിരുന്നില്ല . കാലവും , ദേശവും ,പ്രായവും , ഉത്തരവാദിത്വങ്ങളും ചേര്‍ന്ന് എന്നിലെ വിപ്ലവകാരിയുടെ മുള്ളും മുനയും ഉരസി മാറ്റി ഞാന്‍ എന്ന സത്വം പേറുന്ന ഒരു ശരീരം മാത്രം ആയി ഞാന്‍ ..എങ്കിലും നീ വിഭാവനം ചെയ്ത വാഗ്ദത്ത ഭൂമി എന്ന ആശയം മനസ്സില്‍ ചാരം മൂടി കിടന്നിരുന്നു ..പക്ഷെ ഈയിടെ ഒരു മലയാളി ചാനലില്‍ കണ്ടൊരു ദൃശ്യം പൂര്‍വഅധികമായി എന്നെ അമ്പരപ്പിച്ചു, അതിശയിപ്പിച്ചു .നിന്‍റെ പിന്‍ഗാമികള്‍ എന്ന് നാം വിശ്വസിക്കുന്ന പാര്‍ടിയും  ഞങ്ങളും ചേര്‍ന്ന് ബക്കെറ്റ് സഞ്ചിയിലും ഒക്കെയായി സമാഹരിച്ച പണം ഉപയോഗിച്ച് ജനങ്ങളുടെ ആത്മ സാക്ഷാത്കാരത്തിന് എന്ന് ഞങ്ങള്‍ വിശ്വസിച്ച നമ്മുടെ പാര്‍ട്ടിയുടെ ചാനലില്‍ ഞാന്‍ കണ്ട
ദൃശ്യം  എന്തയിരുന്ന്നെന്നോ? !!
ഉത്തര ഇന്ത്യയില്‍ എവിടെയോ നടന്ന ഒരു ഫാഷന്‍ ഷോയില്‍ റാമ്പില്‍ പൂച്ച നടത്തം നടത്തുന്ന ഒരു കൃശ ഗാത്രി. അവളുടെ അരക്കെട്ടില്‍ ഇളകിയാടുന്ന അല്‍പ വസ്ത്രത്തില്‍ നിന്‍റെ മുഖ ചിത്രം .!!!!!
വെടിയുപ്പ് ഇന്‍റെ അമ്ലരസം മലീമസമാക്കിയ നരച്ച മുടിയും , വീരത ജ്വലിക്കുന്ന ക്ഷീണിച്ച കണ്ണുകളും , കഠിന പാതകളില്‍ കള്ളിമുള്‍ ചെടികള്‍ നിന്‍റെ മുഖത്തില്‍ വരുത്തിയ പാടുകള്‍ എല്ലാം വളരെ ഭംഗിയായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലേഖനം ചെയ്തിരിക്കുന്നു .. താങ്കളുടെ മുഖം അതിന്‍റെ എല്ലാ അഭംഗി യോടും കൂടി അവളുടെ മാംസ പേശികളാല്‍ ഇളകിയാടുന്നു ..!!!
അവള്‍ റാമ്പ് ന്‍റെ അങ്ങേ അറ്റത്തുള്ള അരണ്ട വെളിച്ചത്തിലേക്ക് മറയുന്നതിനു  തൊട്ടു മുന്പ് ഒരു സെക്കന്റ്‌ നേരം എന്നെ നോക്കിയ നിന്‍റെ കണ്ണുകളില്‍ ഉണ്ടായിരുന്ന ഭാവ മാറ്റം എനിക്ക് വായിക്കാന്‍ കഴിഞ്ഞു .. എന്‍റെ ചെഗുവേരാ .. :: നീ തിരിച്ചു വരുന്നു എന്നല്ലേ നീ പറയാതെ പറഞ്ഞ ആ വാക്കുകള്‍ ... 


താങ്കള്‍ വരണം ചെഗുവേരാ .. നിയും നിന്‍റെ തത്വ ശാസ്ത്രവും ഒന്നും കാലഹരണപെട്ടിട്ടില്ല .നീ തെളിയിച്ച വിപ്ലവ ജ്വാല ഇന്നും കരിന്തിരി ആയിട്ടില്ല .ആശയവും,ആവേശവും,ആയുധവും ഒന്നും മാറേണ്ടതില്ല ..പക്ഷെ ശത്രു പക്ഷം മാത്രം മാറിയിരിക്കുന്നു .... നേരിടാനുള്ളത് ഭരണ കൂട ഭീകരതയെഅല്ല.പകരം ആയിരെ ധീര ദേശാഭിമാനികള്‍ സ്വപനം കണ്ടു, കഠിന വിപ്ലവ വഴികളിലൂടെ , ജീവത്യാഗം ചെയ്തു കെട്ടിപ്പൊക്കിയ ദേശത്തെ, അതേ സ്വാതന്ത്ര്യ ഹാനികള്‍ക്ക് അടിയറവു വെയ്ക്കുന്ന രാഷ്ട്രിയ ദല്ലാളന്‍മാരെയാണ്. അതില്‍ പലരും നിന്‍റെ പിന്‍ഗാമികള്‍ , നമ്മുടെ തത്വ സംഹിതയെ വളച്ചു ഒടിച്ചവര്‍. മതത്തിന്‍റെയും, ജാതിയുടെയും , ഉപജാതിയുടെയും പേരില്‍ ഉടലെടുത്ത സംഘടനകള്‍ ........ . അവരുടെ ആജ്ഞ ശിരസാ വഹിക്കുന്ന , അനുസരിപ്പിക്കുന്ന , കൌശലക്കാരായ  രാഷ്ട്രീയ കോമരങ്ങള്‍ എന്ന മേലാളന്മാര്‍ ...!!!.

ലകഷ്യവും, സ്വാതത്ര്യവും നഷ്ട്ടപ്പെട്ട രാഷ്ട്രീയ നേതാക്കന്മാര്‍ . ഇവരെ തുരത്തി ഈ നാടിനെ രക്ഷിക്കാന്‍ നിന്‍റെ സാരഥ്യം ഞാന്‍ കൊതിക്കുന്നു ..
     സ്വന്തം പാളയത്തിലെ പടയും നിനക്ക് നേരിടേണ്ടി വരും . ഒളി പോരാളികളുടെ രഹസ്യ കേന്ദ്രത്തിലേക്ക് സംഘടനാപരിപാടികള്‍ അടങ്ങിയ ലെഘു ലേഖകളും  ആയി പാടത്തു കൂടെ നടന്നു നീങ്ങുന്ന ചെറുമക്കളുടെ കാലം മാറി .. പകരം രാജ വീഥികളില്‍ പായുന്ന ലാന്‍ഡ്‌ ക്രുസേരില്‍  നിനക്ക് അവരെ കാണാം .. അതും ഒരു നോട്ടം മാത്രം ... നമുക്ക് സ്വന്തമായി ഒരു പത്രം വന്നപ്പോള്‍ നമ്മള്‍ മൂല ധനം വാങ്ങിയത് ചൂതാട്ട ലോട്ടറി ക്കാരനോട്  !!!!   കാല്‍ നൂറ്റാണ്ട്‌ നിന്‍റെ നാമം വാഴ്ത്തി പാടി വോട്ട് വാങ്ങി അധികാരത്തില്‍ ഏറിയ നാട്ടില്‍ അര്‍ദ്ധ പട്ടിണിക്കാരന്റെ കുടില്‍ പൊളിക്കുന്നു .... വികസനം വിടെശിയില്‍ കൂടി ക്കാണുന്ന നിന്‍റെ പിന്‍ഗാമികള്‍ !!!! .

ബൊളിവിയന്‍ കരിമ്പിന്‍ കാടുകളിലും ,പുകയിലക്കടുകളിലും ഇരുന്നു നീ വിഭാവനം ചെയ്ത സമത്വ സുന്ദര ലോകത്തിനായുള്ള  ശ്രമം  നമുക്ക് തുടരേണ്ടതുണ്ട് ..അണിചേരാന്‍, എഴുതാന്‍ പലതും അവശേഷിപ്പിച്ചു കൊണ്ട് ........
സ്വന്തം വിധേയന്‍ 
ഒപ്പ് .. 


'