Tuesday, July 23, 2013

തണൽ മരം


















                                                              വർഷങ്ങൾക്ക്  ശേഷം  അവിചാരിതമായി ഓർത്തു പൊയീ ആ നന്മ മരത്തെ , ആ കരുണാ യാഥാർത്യത്തെ  എവിടെയോ അറിഞ്ഞു കൊണ്ട് അവഗണിച്ച ആ പരമമായ സത്യത്തെ . അവസാനം ഞാൻ അവരെ കാണുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു , കണ്ണുകളിൽ എന്നോടുള്ള ദേഷ്യമോ, വിഷമമമൊ, പരാതിയോ എന്താണ്‌ ഉണ്ടായിരുന്നത്  എന്ന് ഇന്നും എനിക്കറിയില്ല . അറിയാൻ എന്നിലെ മനുഷ്യൻ ബോധപൂർവമായ ഒരു ശ്രമവും നടത്തിയിരുന്നില്ല എന്നതാവും സത്യം . എൻറെ ഭാഗത്ത്‌ നിന്ന് ഞാൻ ചിന്തിച്ചാൽ പോലും ന്യായീകരിക്കാൻ കഴിയാത്ത ഒരു വിഷമൻ ഒരു നൊമ്പരം , മനസിന്റെ എവിടെ നിന്നോ ഉണ്ടാകുന്നു . ഇന്നും എനിക്ക് മാനസാക്ഷി ഉണ്ട് എന്ന തിരിച്ചറിവ് എന്നെ അമ്പരപ്പിക്കുന്നു  ഒപ്പം ഒരു ചെറു സമാധാനവും തരുന്നു .

                                                രണ്ടു ദിവസം വൈകി പോയിരുന്നു ഞാൻ ആ വിവരം അറിയുമ്പോൾ ,ജീവിതത്തിൽ ;ലക്ഷ്യങ്ങൾ ക്ക് വേണ്ടി അഹോരാത്രം പണി എടുത്തു നേടി അഹങ്കരിക്കുന്ന  ശത കോടി മനുഷ്യരിൽ ഒരാളാണ് ഞാനും . ദൈനംദിനം ഉണ്ടാകുന്ന ചെറിയ ലാഭാങ്ങളിൽ സന്തോഷിക്കുകയും, തെറ്റുകുറ്റങ്ങൾ സ്വയം അവലോകനങ്ങളിൽ കൂടി തിരുത്തി കൂടുതൽ മെച്ചപ്പെട്ട ജീവിത വിജയങ്ങൾ കൈ എത്തി പിടിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും പോലെ ഞാനും എൻറെ ജീവിത ലക്‌ഷ്യം വിജയം മാത്രം എന്ന പരമാര്ധത്തിൽ വിശ്വസിച്ചു പോന്നിരുന്നു. എന്നെ സങ്കടാവസ്തയ്ൽ ആക്കുന്ന ഒന്നിനെയും പറ്റി ഒര്ക്കാതിരിക്കാൻ ഞാൻ എന്നെ ശീലിപ്പിച്ചിരുന്നു, ഞാൻ അറിയാതെ തന്നെ. അത് കൊണ്ട്  തന്നെ ഞാൻ എന്റെ ചാക്രികമായ യാന്ത്രിക ജീവിതത്തിൽ  അസന്തുഷ്ടനൻ ആയിരുന്നും ഇല്ലാ. പക്ഷെ ആ ഫോണ്‍ കോൾ എന്ടെ സ്വസ്ഥത കളഞ്ഞു , ഞാൻ എന്റെ നേട്ടങ്ങളുടെ മാറ്റ് കുറയുന്നത് ഒരു വേദനയോടെ ആണെങ്കിലും മനസിലാക്കുന്നു .

എന്റെ ബല്യകാല കുസൃതി തരങ്ങൾ ക്ഷമയോടെ സഹിച്ച , എന്നോട് വാത്സല്യം കാണിച്ച അനുകമ്പയും സ്നേഹവും കാണിച്ച , ആണ്കുട്ടികളോട് സ്നേഹ കൂടുതൽ കാണിച്ച ഒരു പാവം സ്ത്രീ. എനിക്ക് മുന്പും എനിക്ക് ശേഷവും ഉള്ള തലമുറയിലെ മനുഷ്യർക്ക്‌ എന്നും  താങ്ങും  തണലും  ആയിരുന്ന ,  മനസിലെ സ്നേഹവും ശരീരത്തിലെ ഊർജയും ഭക്ഷണമായി തന്നു ഞങളെ ഊട്ടിയ ആ നമ്മ മരത്തെ ഞാൻ മറന്നു . അവഗണിച്ചു .ജീവിതത്തിൽ കണ്ടിട്ടുള്ള ആ പരമ ദയ സത്വത്തെ മറന്ന് ആരൊക്കെയോ ഉറപ്പ്ല്ലാത്ത ശരികൾ കൊണ്ടുണ്ടാക്കിയ അധാർമിക വിശ്വാസങ്ങളെ കൂട്ട്  പിടിച്ച് ജീവിച്ചപോൾ ഞാൻ മനപുർവം മറക്കുകയായിരുന്നോ ? അറിയില്ല ../

ഇപ്പോൾ മരിച്ചു എന്ന് രണ്ടു ദിവസം കഴിഞ്ഞു അറിയിമ്പോൾ , ആ കണ്ണുകളിൽ എന്നും കണ്ടിരുന്ന ആർദ്രത , സ്നേഹം , കരുതൽ, സഹനം എല്ലാം  എന്നെ പെടിപെടുത്തുന്നു. എന്നെ ഒരു കുറ്റവാളി ആക്കുന്ന്നു . എനിക്ക് പലതും ചെയ്യാമായിരുന്നു ആ പാവത്തിന് വേണ്ടി , ആ കണ്ണുകളിൽ സന്തോഷത്തിന്റെ സനാഥത്വതിന്റെ ഒരു ചെറിയ തിളക്കം  എനിക്ക് നല്കമായിരുന്നു .. ഞാൻ ചെയ്തില്ല , ബോധപൂർവം അവഗണിച്ചു .. കഴിയുമെങ്കിൽ എനിക്ക് മാപ് തരൂ എന്റെ അമ്മ്മൂമ്മേ.

ഇനിയൊരിക്കലും കാണാൻ കഴിയാത്ത നന്മ മരമേ  മാപ്പ് ..