പല രാത്രികളിലും പരാന്നമായ പല സ്ഥലങ്ങളിലും , വ്യത്യസ്ത മായ പല സാഹചര്യങ്ങളിലും, പല മാനസിക അവസ്ഥയിലുംഞാന് ആലോചിച്ചിട്ടുണ്ട് " പ്രവാസം " എന്നാ ഈ വാക്കിന്റെ അര്‍ഥം !! അര്ദ്ധമില്ലയായ്മ!!!
ചിലപ്പോള്‍ അത് അത്യന്തം അര്‍ഥങ്ങള്‍ നിറഞ്ഞതും മറ്റു ചിലപ്പോള്‍ നിരര്ധകവും ആണെന്ന് തോന്നി !!!
ഏതു വസ്തു വും അതിന്റെ ചുറ്റുപാടുകളില്‍ അതിന്റെ സാന്നിധ്യം അറിടിച്ചു കൊണ്ട് ജീവിക്കുന്നു . എന്നാല്‍ പ്രവസിയോ ? അവന് അവന്റെ യഥാര്‍ത്ഥമായ ചുറ്റുപാടുകളില്‍ ജീവിക്കാതെ തന്നെ അവന്റെ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കുന്നു വെമ്പല്‍ കൊള്ളുന്നു . ശ്രമങ്ങള്‍ പലപ്പോഴും അര്ദ്ധവത്താകണം എന്നും അന്ത സത ഉള്‍ക്കൊണ്ട് കൊണ്ടാകണം എന്നും ഇല്ല . എങ്കിലും വൃഥാ ശ്രമിക്കുന്നു . ആ ശ്രമങ്ങള്‍ നല്കുന്ന സംതൃപ്തി കാരണം പിന്നെയും പ്രവാസ ജീവിതം നയിക്കുന്നു അല്ലെങ്കില്‍ അവനവനെ തന്നെ വിശ്വസിപ്പിച്ചു കൊണ്ട് എന്തിനൊക്കെയോ വേണ്ടി പ്രവാസ ജീവിതം തുടരുന്നു ....
ഏതൊരു പ്രവാസിയും പോലെ ഞാനും ചില നേരങ്ങളില്‍ ആലോചിച്ചു പോകുന്നു .. ഞാന്‍ എന്ത് നേടി ? ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ നഷ്ടബോധങ്ങള്‍ എന്തൊക്കെ ? ഈ തരത്തില്‍ ഒരു തുലനത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാളും എത്തിപ്പെടുന്ന തിരിച്ചറിവില്‍ എത്തി ചേരുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു .. ഞാന്‍ മരുപ്പച്ച തേടി അലഞ്ഞ ഒരു ബുദ്ധിഹീനനാണ് ..
ചന്ദ്രികയെ ലക്ഷ്യം ആക്കി നടന്നപ്പോള്‍ പിന്നിട്ട വഴികള്‍ , ദൂരം, മുഖങ്ങള്‍ , യാത്രയുടെ സമയം ഒന്നും ശ്രദ്ധിച്ചിരുന്നില്ല . നിലാവും അത് തരുന്ന സുഖ ശീതളതയും ആയിരുന്നു മനസ് നിറയെ .. കാലങ്ങള്‍ മാറുമ്പോള്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു തുടങ്ങുന്നു , ബാക്കിയാകുന്നത് കയ്പ്പ് ഏറിയ ജീവിതം നല്കിയ കുറെ പരുക്കന്‍ കാഴ്ചപ്പാടുകളും , ശാരീരിക ആസ്വാസ്തയങ്ങളും..
അമ്പലങ്ങളിലെ ഉണര്‍ത്ത് പാട്ടുകളില്‍ നിന്ന് സമയ ക്ലിപ്തതയുള്ള ബാങ്ക് വിളികളിലേക്ക് ഉള്ള മാറ്റം ഉള്‍ക്കൊണ്ടത് പോലെ യവ്വനം എന്നാ പച്ചപ്പില്‍ നിന്ന് മധ്യവയസ്കത എന്നാ ഊഷര അവസ്ഥയിലേക്ക് എന്റെ ശരീരം ചുവടു മാറിയിരിക്കുന്നു .. ഇനി ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്ന എന്റെ നാട്ടിലേക്ക് തിരിച്ചു പോകാം എന്ന് ചിന്തിച്ചു തുടങ്ങുന്നു ..
എന്റെ നാട്ടിട വഴികളില്‍ , എന്റെ കവലകളില്‍ , എന്റെ അമ്പല മുറ്റത്തു, എന്റെ ചുറ്റുപാടുകളില്‍ ഇനി എന്നെ അറിയുന്ന , ഞാന്‍ അറിയുന്ന എത്ര പേര് ഉണ്ടാകും ??? നീണ്ട ഈ കാല ഖട്ടങ്ങളുടെ കുത്തൊഴുക്കില്‍ പരിചിതങ്ങളായ പല മുഖങ്ങളും മണ്മറഞ്ഞു പോയി . ശേഷിക്കുന്ന മുഖങ്ങല്ക്കാവട്ടെ ഞാന്‍ അപരിചിതനും !!!!!
ഇനി എന്റേത് എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന എന്റെ നാട്ടിലും ഞാന്‍ ഒരു അപരിചിതനെ പോലെ ഒരു വിരുന്നു കാരനെ പോലെ ........
""ഇനി ഞാന്‍ ഒന്ന് ചോദിക്കട്ടെ എന്താണ് ഈ പ്രവാസം ?? ""