ഈ ഇളം ചൂടുള്ള പോക്ക് വെയിലും , നഗരത്തിന്റെ കിതപ്പും , പകലിന്റെ മരണവും , രാത്രിയുടെ ശീതളിമ കാത്തിരിക്കുന്ന ഭൂമിയുടെ ആകാംഷയും എല്ലാം കൂടി ഉള്ള ഒരു ഉദാത്തമായ അവസ്ഥയാണ് ഈ വൈകുന്നേരങ്ങള്‍ എന്ന കാല്പനികത എനിക്ക് തന്നത് എന്ടെ പാറു ആണ് . ജീവിതത്തിലെ എല്ലാ വസ്തുക്കളെയും അവളുടെതായ രീതിയില്‍ വ്യാഘ്യാനിക്കുന്ന,ജീവിതം എന്ന മരീചികയെ , ഒരു ഉത്സവതിമിര്‍പ്പോടെ ജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ച, പഠിപ്പിച്ച എന്ടെ സ്വന്തം കൂട്ടുകാരി ,ജീവിതസഖി , വഴികാട്ടി..
ഞങ്ങളുടെ ജീവിതം തുടങ്ങിയതും ,ആ സുവര്‍ണ കാല ഖട്ടങ്ങള്‍ക്കു സാക്ഷി ആയതും ഇന്നിതാ അസ്തമയം കാത്തിരിക്കുന്ന എന്നെ സമാശ്വസിപ്പിക്കുന്നതും എല്ലാം ഈ നഗരം തന്നെ ..ഞാന്‍ ഒരു കാലത്ത് ഏറ്റവും വെറുപ്പോടെയും ,വിരക്തിയോടെയുംകണ്ടിരുന്ന അതേ നഗരം.. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍???!!!
എന്ടെ കല്‍കത്ത നഗര ജീവിതം ആരംഭിക്കുന്ന സമയത്ത് എന്‍റെ മുന്നില്‍ ഈ നഗരത്തിനും അതിലെ കാഴ്ചകള്‍ക്കും ഒരു നിറമേ ഉണ്ടായിരുന്നുല്ല്ളൂ .. പൊടിയുടെ നിറം , കുംമായത്തിന്റെഗന്ധം , മനം മടുപ്പിക്കുന്ന വാഹങ്ങളുടെ ചൂര് , ശബ്ദം പലപ്പോഴും ഈ വാഹന ഭീമന്മാര്‍ എന്നെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു ...നാട്ടിലെ കാള പൂട് സമയത്തെ അതേ സബ്ദമയമായ അന്തരീക്ഷം എപ്പോഴും എന്ന്നെ ആലോസര പെടുത്തിയിരുന്നു അതിലേറെ ആലോസര പെടുത്തുന്ന , ഞാന്‍ ഏറ്റവും വെറുത്തിരുന്ന ഒരു ജോലിയും .. നിര്‍ത്തി പോകും എന്ന് തീരുമാനിച്ചു കഴിയും പോഴേക്കും മനസ്സില്‍ വരിക നാട്ടില്‍ തിരിച്ചു ചെന്നലുള്ള ബന്ധു ജനങ്ങളുടെ സമീപനം ആയിരുന്നു ,, ഒരു ചെറിയ കമ്പനി യില്‍ ഗുമസ്ത പണിയായിരുന്നു അന്ന്‍.. അതോടെ അത്തരം ചിന്തകള്‍ക്കും ഒരു അര്‍ദ്ധവിരാമം ആകും ........
മനം മടിപിക്കുന്ന ജോലിയില്‍ നിന്നും ചുറ്റുപാട് കളില്‍ നിന്നും ഉണ്ടായിരുന്ന ഏക ആശ്വാസം " കേരള സമാജം ഹാള്‍ ആയിരുന്ന്നു .. മനസിലാകുന്ന ഭാഷ പറയുന്ന സഹൃദയരായ ഒരു കൂട്ടം മനുഷ്യരുള്ള സ്ഥലം .. എന്‍റെ ചിന്തകള്‍ക്ക് സാന്ത്വനം തന്നിരുന്ന ആ സ്ഥലം തന്നെ എന്‍റെ ചേതനയുടെയും സാന്ത്വന ഹേതു aayi
വളരെ യാദ്രിശ്ചികമായ ഒരു കണ്ടുമുട്ടല്‍ , പിന്നീടു അവളുടെ ഭാഷയില്‍ പറഞഞാല്‍ പരസ്പരം ഉള്ള ഒരു "തിരിച്ചറിവ് " ഞങ്ങളെ വളരെ പെട്ടന്ന് ആഴമേറിയ ഒരു ബന്ധത്തില്‍ കൊണ്ടെത്തിച്ചു പരസ്പരം ഒരു അനിവാര്യതയായി എന്ന തിരിച്ചറിവ് ഞങ്ങളെ ഭാര്യാ ഭര്‍ത്താക്കന്‍ മാരാക്കി.. "തിരിച്ചറിവ് " എന്ന വാക്കിനെ ഇത്ര വ്യക്തമായി നിര്‍വചിക്കാന്‍ ആകുമോ എന്ന് എനിക്ക് സംശയമാണ് ..അതെ പൊതുവായി ഒന്നും ഇല്ലാത്ത ജാതി , മതം, സാമ്പത്തികം, പ്രായം എന്നിവയിലൊന്നും ചേര്‍ച്ച ഇല്ലാത്ത ഞങ്ങള്‍ ഒന്നായപ്പോള്‍ പലരും മുഖം ച്ചുളിച്ചിരുന്നു ..പരിഹസിച്ചിരുന്നു ..
ഞാന്‍ അവളെയും പാറു എന്നെയും പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കിയിരുന്നു ,,മനസിന്റെ ഒരു ചെറിയ തേങ്ങല്‍ പോലും , തിരിച്ചു അറിഞ്ഞിരുന്നു കാരണം മനസിലാക്കിരുന്നു ..ഞങ്ങളുടെ നൊമ്പരങ്ങള്‍ പലപ്പോഴും ചെന്നെത്തിയിരുന്നത്
പരസ്പരം അടങ്ങാത്ത ആവേശത്തില്‍ പരിവര്തിച്ചു പോന്നിരുന്ന രതി ക്രീട കളില്‍ ആയിരുന്നു.. ശരീരത്തിന്റെയും മനസിന്റെയും ആ മേള നത്തില്‍ പലപ്പോഴും ഞങ്ങള്‍ ഞങ്ങളുടെ പ്രശനങ്ങളെ അപ്പാടെ മുക്കി കൊന്നു .....
ജീവിതം അതിന്റെ എല്ലാ വര്‍ണങ്ങള്‍ ഓടും കൂടി കണ്ട കാലഘട്ടം , അതിന്റെ പൂര്‍ണതയില്‍ ഞങ്ങളുടെ കുട്ടികള്‍ , ചുറ്റുപാടുകള്‍ മാറുന്നതും , കാലഘട്ടങ്ങള്‍ മാറി മറിയുന്നതും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല .. അവളുടെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ പൂര്‍ത്തിയാകി എന്‍റെ ജീവിതം മാറ്റിമറിച്ചു കടന്നു പോയപ്പോള്‍ നീ എപ്പോളെങ്കിലും ചിന്തിചിരുന്നോ ? എനിക്ക് ഇനിയും ഒരു കാത്തിരിപ്പിന് ഉള്ള ക്ഷമയും ശീലവും ഇല്ല എന്ന് ... എന്തെ എന്‍റെ പാറൂ ഈ തിരിച്ചറിവ് നിനക്കുണ്ടായില്ല ? നീ ഇല്ലാത്ത ഈ ലോകത്ത് ഒരു കൈ കുഞ്ഞിന്റെ നിസ്സഹായ അവസ്ഥ , അരക്ഷിത അവസ്ഥ അനുഭവിക്കുന്നു ഞാന്‍ ...
അതോ ഞാന്‍ എന്താണ് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടാക്കി തരികയാണോ നീ?