അപ്രായോഗികമായ പ്രത്യയ ശാസ്ത്രം ആണ് മാര്‍ക്സിസം എന്നാണോ ഇതിന്റെ ഒക്കെ പൊരുള്‍ ? സോവിയറ്റ് യുനിയെന്റെ പതനത്തോടെ കമ്മ്യൂണിസം അപ്രസക്തമായോ ? മാര്‍ക്സിസം വിട്ടു ചൈന പോലും മുതലാളിത്തം എന്ന കാഴ്ചപ്പാടിലേക്ക് മാറി കൊണ്ടിരിക്കുമ്പോള്‍ എവിടെയാണ് പിഴച്ചതെന്നു ചിന്തിക്കേണ്ടി വരുന്നു .. ചിന്തിച്ചു തുടങ്ങണം...
ക്വിറ്റ് ഇന്ത്യ സമരത്തിന് എതിരായി എടുത്ത നിലപ്പാട് മുതല്‍ യന്ത്രവല്‍ക്കരണം , കമ്പ്യൂട്ടര്‍ വല്‍ക്കരണം എന്നിവയ്ക്ക് എതിരെ എടുത്ത നിലപാടുകള്‍ തെറ്റായിരുന്നു എന്ന്ന തിരിച്ചറിവ് സാധാരണ പാര്‍ട്ടി അനുകൂലികളെ പാര്‍ടിയുടെ വിശകലന രീതിയെപ്പറ്റി ആശങ്ക ഉളവാക്കുവാന്‍ പോന്നതായിരുന്നു .കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്ന ചിന്താഗതി കുറച്ചു കൂടെ ഊട്ടി ഉറപ്പിക്കാന്‍ പോന്നതായിരുന്നു ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം എന്നിവയ്ക്കെതിരെയുള്ള അന്ധമായ എതിര്‍പ്പ് ...
ഇങ്ങനെ ഒക്കെ ചിന്തിക്കവെയാണ് ഇന്ന് രാവിലെ ഒരു വാര്‍ത്താ ചാനെലില്‍ ഇങ്ങനെ ഒരു മുദ്രാവാക്യം കേട്ടത് ..
" ചെങ്കൊടി തൊട്ടു കളിച്ചവരാരും
തന്നില്ലം കണ്ടു മരിച്ചിട്ടില്ല "
ഒരു കൂട്ടം കുട്ടി സഖാക്കള്‍ ഒരു സമര മുഖത്ത് ആക്രോശിക്കുന്നു ..
ഇവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം , മാനവികത , സംസ്കാരം എന്നി പതങ്ങളുടെ അര്‍ഥം എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് സംശയം ആണ് സാമുഹിക ജീവിതത്തിലെ ഈ അര്‍ബുദത്തിനു മറു മരുന്ന് ഒന്നേ ഒന്ന് മാത്രം ആണ് " പാരമ്പര്യ സംസ്കാരം " . അത് മതത്തിന്റെയോ , രാജ്യ സ്നേഹത്തിന്റെയോ , കുടുംബസ്നേഹതിന്റെയോ , നന്മയുടെയോ ഒക്കെ പേരില്‍ കുഞ്ഞുന്നാളിലെ അകത്തു കടന്നു കൂടിയിട്ടുണ്ട് എങ്കില്‍ എപ്പോളെങ്കിലും അത് ചോദ്യചിഹ്നങ്ങള്‍ ഉയെര്തിയെക്കാം ...
സാംസാരിക ബലമുള്ള ഒരു സമൂഹത്തിനു ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരിക്കലും വിപ്ലവം എന്നോ അവകാശ സമരം എന്നോ കാണാന്‍ കഴിയില്ല ...
പ്രത്യയ ശാസ്ത്രങ്ങള്‍ തങ്ങള്‍ വായിച്ചു മനസിലാക്കിയത് എല്ലാം സത്യമാണെന്നും , അത് മാത്രമാണ് സത്യമെന്നും , അത് അനുസരിച്ചാണ് എല്ലാം സംഭവിക്കുന്നതെന്നും ഒരു അന്ധവിശ്വാസം ഈ കൂട്ടര്‍ വെച്ച് പുലര്‍ത്തുന്നുണ്ട് , ഇത് തന്നെയാണ് അനുകൂലികളില്‍ അടിച്ചേല്‍പ്പിക്കുനതും . ഇതിന്റെ ബലത്തില്‍ സാമ്പത്തിക ശാസ്ത്രവും , രാഷ്ട്രീയവും , കലയും എല്ലാം ഇവര്‍ വ്യഘ്യാനിക്കാന്‍ ശ്രമിക്കുന്നു . അഥവാ നേതാക്കളുടെ വ്യാഘ്യാനം അക്ഷരം പ്രതി മനപ്പാഠം ആക്കുന്നു ..
മാര്‍ക്സ് കണ്ടത് പോലെ ഒരു സാമ്പത്തിക സാമൂഹിക വ്യവസ്ഥയുടെ എല്ലാ സാധ്യതകളും പ്രയോജനപെടുത്തിയാല്‍ മാത്രമേ അര്‍ഥവത്തായ കമ്മ്യൂണിസം നടപ്പാകുകയുള്ളൂ .. അല്ലാതെ ലെനിന്‍ ചെയ്തത് പോലെ നാട് വാഴി - ജെന്മി വ്യവസ്ഥയില്‍ ഞെക്കിപിഴിഞ്ഞു എടുത്ത സാഹസിക പട്ടാള വിപ്ലവങ്ങള്‍ സൃഷ്ടിച്ചുവന്നാല്‍ അത് കമ്യുണിസ്റ്റ് വിപ്ലവങ്ങള്‍ ആകില്ല . മറിച്ച് നേരത്തെയോ വൈകിയോ എന്നെങ്കിലും പ്രതിവിപ്ല്വങ്ങളെ സൃഷ്ടിച്ചു സാര്‍വത്രിക നാശം വരുതുകയെ ഉള്ളൂ . വ്യക്തി പ്രഭാവം ബലപ്രയോഗം , കൃത്യമായ അപ്രമാധിത്യ സിദ്ധാന്തങ്ങള്‍ എന്നിവ ചരിത്രഗതിയെ മാറ്റി മറിക്കുകയും ചെയ്യും .. ഈ ശ്രമങ്ങള്‍ അനേക ദുരിതങ്ങള്‍ക്ക് മാത്രമേ വഴി വെക്കുക ഉള്ളൂ ....
ഈന്കുഇലാബ് സിന്ദാബാദ് !!!!!!