Tuesday, July 23, 2013

തണൽ മരം


                                                              വർഷങ്ങൾക്ക്  ശേഷം  അവിചാരിതമായി ഓർത്തു പൊയീ ആ നന്മ മരത്തെ , ആ കരുണാ യാഥാർത്യത്തെ  എവിടെയോ അറിഞ്ഞു കൊണ്ട് അവഗണിച്ച ആ പരമമായ സത്യത്തെ . അവസാനം ഞാൻ അവരെ കാണുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു , കണ്ണുകളിൽ എന്നോടുള്ള ദേഷ്യമോ, വിഷമമമൊ, പരാതിയോ എന്താണ്‌ ഉണ്ടായിരുന്നത്  എന്ന് ഇന്നും എനിക്കറിയില്ല . അറിയാൻ എന്നിലെ മനുഷ്യൻ ബോധപൂർവമായ ഒരു ശ്രമവും നടത്തിയിരുന്നില്ല എന്നതാവും സത്യം . എൻറെ ഭാഗത്ത്‌ നിന്ന് ഞാൻ ചിന്തിച്ചാൽ പോലും ന്യായീകരിക്കാൻ കഴിയാത്ത ഒരു വിഷമൻ ഒരു നൊമ്പരം , മനസിന്റെ എവിടെ നിന്നോ ഉണ്ടാകുന്നു . ഇന്നും എനിക്ക് മാനസാക്ഷി ഉണ്ട് എന്ന തിരിച്ചറിവ് എന്നെ അമ്പരപ്പിക്കുന്നു  ഒപ്പം ഒരു ചെറു സമാധാനവും തരുന്നു .

                                                രണ്ടു ദിവസം വൈകി പോയിരുന്നു ഞാൻ ആ വിവരം അറിയുമ്പോൾ ,ജീവിതത്തിൽ ;ലക്ഷ്യങ്ങൾ ക്ക് വേണ്ടി അഹോരാത്രം പണി എടുത്തു നേടി അഹങ്കരിക്കുന്ന  ശത കോടി മനുഷ്യരിൽ ഒരാളാണ് ഞാനും . ദൈനംദിനം ഉണ്ടാകുന്ന ചെറിയ ലാഭാങ്ങളിൽ സന്തോഷിക്കുകയും, തെറ്റുകുറ്റങ്ങൾ സ്വയം അവലോകനങ്ങളിൽ കൂടി തിരുത്തി കൂടുതൽ മെച്ചപ്പെട്ട ജീവിത വിജയങ്ങൾ കൈ എത്തി പിടിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും പോലെ ഞാനും എൻറെ ജീവിത ലക്‌ഷ്യം വിജയം മാത്രം എന്ന പരമാര്ധത്തിൽ വിശ്വസിച്ചു പോന്നിരുന്നു. എന്നെ സങ്കടാവസ്തയ്ൽ ആക്കുന്ന ഒന്നിനെയും പറ്റി ഒര്ക്കാതിരിക്കാൻ ഞാൻ എന്നെ ശീലിപ്പിച്ചിരുന്നു, ഞാൻ അറിയാതെ തന്നെ. അത് കൊണ്ട്  തന്നെ ഞാൻ എന്റെ ചാക്രികമായ യാന്ത്രിക ജീവിതത്തിൽ  അസന്തുഷ്ടനൻ ആയിരുന്നും ഇല്ലാ. പക്ഷെ ആ ഫോണ്‍ കോൾ എന്ടെ സ്വസ്ഥത കളഞ്ഞു , ഞാൻ എന്റെ നേട്ടങ്ങളുടെ മാറ്റ് കുറയുന്നത് ഒരു വേദനയോടെ ആണെങ്കിലും മനസിലാക്കുന്നു .

എന്റെ ബല്യകാല കുസൃതി തരങ്ങൾ ക്ഷമയോടെ സഹിച്ച , എന്നോട് വാത്സല്യം കാണിച്ച അനുകമ്പയും സ്നേഹവും കാണിച്ച , ആണ്കുട്ടികളോട് സ്നേഹ കൂടുതൽ കാണിച്ച ഒരു പാവം സ്ത്രീ. എനിക്ക് മുന്പും എനിക്ക് ശേഷവും ഉള്ള തലമുറയിലെ മനുഷ്യർക്ക്‌ എന്നും  താങ്ങും  തണലും  ആയിരുന്ന ,  മനസിലെ സ്നേഹവും ശരീരത്തിലെ ഊർജയും ഭക്ഷണമായി തന്നു ഞങളെ ഊട്ടിയ ആ നമ്മ മരത്തെ ഞാൻ മറന്നു . അവഗണിച്ചു .ജീവിതത്തിൽ കണ്ടിട്ടുള്ള ആ പരമ ദയ സത്വത്തെ മറന്ന് ആരൊക്കെയോ ഉറപ്പ്ല്ലാത്ത ശരികൾ കൊണ്ടുണ്ടാക്കിയ അധാർമിക വിശ്വാസങ്ങളെ കൂട്ട്  പിടിച്ച് ജീവിച്ചപോൾ ഞാൻ മനപുർവം മറക്കുകയായിരുന്നോ ? അറിയില്ല ../

ഇപ്പോൾ മരിച്ചു എന്ന് രണ്ടു ദിവസം കഴിഞ്ഞു അറിയിമ്പോൾ , ആ കണ്ണുകളിൽ എന്നും കണ്ടിരുന്ന ആർദ്രത , സ്നേഹം , കരുതൽ, സഹനം എല്ലാം  എന്നെ പെടിപെടുത്തുന്നു. എന്നെ ഒരു കുറ്റവാളി ആക്കുന്ന്നു . എനിക്ക് പലതും ചെയ്യാമായിരുന്നു ആ പാവത്തിന് വേണ്ടി , ആ കണ്ണുകളിൽ സന്തോഷത്തിന്റെ സനാഥത്വതിന്റെ ഒരു ചെറിയ തിളക്കം  എനിക്ക് നല്കമായിരുന്നു .. ഞാൻ ചെയ്തില്ല , ബോധപൂർവം അവഗണിച്ചു .. കഴിയുമെങ്കിൽ എനിക്ക് മാപ് തരൂ എന്റെ അമ്മ്മൂമ്മേ.

ഇനിയൊരിക്കലും കാണാൻ കഴിയാത്ത നന്മ മരമേ  മാപ്പ് ..

Monday, August 15, 2011

Awareness


India earned its reputation as a soft state that can be intimidated into meeting terrorists' demands. Our foreign minister in the year 1999 in the month of December personally escorted three terrorists freed by India in order to secure the release of passengers of a hijacked Indian Airlines flight to Tliban controlled Afghanistan. This act led to the 9/11 attack in New York as one of these very terrorists was later implicated in the 9/11 attacks. Tough rhetoric and reactive government policies and Draconian acts like the POTA will not serve the cause for curbing such terrorism. . We have to break out of this trap that we have imposed on ourselves.
Terrorism is not about Muslims only and their quest for Jihad. Not all Muslims are terrorists and not all terrorists are Muslims. India's 140 million Muslims are a salutary negation of the facile thesis about Islam's incompatibility with democracy. The terrorists that we encounter today are not men who commit evil acts out of revenge. For these men indoctrinated by outfits like the Al Qaeda and the Dawood gangs, terrorism is a full fledged profession. Only few Muslims believe that these phonies are fighting for any cause but their own. Hindus have stopped fulminating against terror despite the heavy toll it takes each time. For these terrorists who are invisible, they have no Agenda. They do it in the name of Jihad or some linguistic or religious cause, which a common man does not identify himself with.
Democratic politics, political freedoms, civil liberties and religious tolerance must be protected at all costs. The corruption and politicisation of the police forces must be minimised. We need a dedicated and an unbiased police force. Criminalisation of politics must stop. Instead, we have number of parliamentarians with pending criminal cases. Some jailed parliamentarians also cast their vote on important National issues which is alarming! Terrorism prospers and thrives in such conditions. In a way, Poverty is an incubator of terrorism and a root cause of corruption. It breeds the Naxalites and the local terrorist groups. The government needs to be tough in implementing reforms to maintain rapid economic growth and uplift the status of its downtrodden people.

Manifesto.....
ചെറുപ്പത്തില്‍ കമ്മ്യൂണിസ്റ്റ്‌ ആകാത്ത ബുദ്ധിമാന്മാര്‍ ഇല്ല . ഒരു നാല്പതു വയസാകുമ്പോള്‍ ബുദ്ധി നശിച്ചിട്ടില്ല എങ്കില്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു വരികയും ചെയ്യും ." ഈയിടെ പുറത്തു വന്ന ഒരു സഖാവ് പറഞ്ഞ വാക്കുകള്‍ ആണ് ഇത് ..

അപ്രായോഗികമായ പ്രത്യയ ശാസ്ത്രം ആണ് മാര്‍ക്സിസം എന്നാണോ ഇതിന്റെ ഒക്കെ പൊരുള്‍ ? സോവിയറ്റ്‌ യുനിയെന്റെ പതനത്തോടെ കമ്മ്യൂണിസം അപ്രസക്തമായോ ? മാര്‍ക്സിസം വിട്ടു ചൈന പോലും മുതലാളിത്തം എന്ന കാഴ്ചപ്പാടിലേക്ക്‌ മാറി കൊണ്ടിരിക്കുമ്പോള്‍ എവിടെയാണ് പിഴച്ചതെന്നു ചിന്തിക്കേണ്ടി വരുന്നു .. ചിന്തിച്ചു തുടങ്ങണം...
ക്വിറ്റ്‌ ഇന്ത്യ സമരത്തിന്‌ എതിരായി എടുത്ത നിലപ്പാട് മുതല്‍ യന്ത്രവല്‍ക്കരണം , കമ്പ്യൂട്ടര്‍ വല്‍ക്കരണം എന്നിവയ്ക്ക് എതിരെ എടുത്ത നിലപാടുകള്‍ തെറ്റായിരുന്നു എന്ന്ന തിരിച്ചറിവ് സാധാരണ പാര്‍ട്ടി അനുകൂലികളെ പാര്‍ടിയുടെ വിശകലന രീതിയെപ്പറ്റി ആശങ്ക ഉളവാക്കുവാന്‍ പോന്നതായിരുന്നു .കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്ന ചിന്താഗതി കുറച്ചു കൂടെ ഊട്ടി ഉറപ്പിക്കാന്‍ പോന്നതായിരുന്നു ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം എന്നിവയ്ക്കെതിരെയുള്ള അന്ധമായ എതിര്‍പ്പ് ...
ഇങ്ങനെ ഒക്കെ ചിന്തിക്കവെയാണ് ഇന്ന് രാവിലെ ഒരു വാര്‍ത്താ ചാനെലില്‍ ഇങ്ങനെ ഒരു മുദ്രാവാക്യം കേട്ടത് ..
" ചെങ്കൊടി തൊട്ടു കളിച്ചവരാരും
തന്നില്ലം കണ്ടു മരിച്ചിട്ടില്ല "
ഒരു കൂട്ടം കുട്ടി സഖാക്കള്‍ ഒരു സമര മുഖത്ത് ആക്രോശിക്കുന്നു ..
ഇവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം , മാനവികത , സംസ്കാരം എന്നി പതങ്ങളുടെ അര്‍ഥം എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് സംശയം ആണ് സാമുഹിക ജീവിതത്തിലെ ഈ അര്‍ബുദത്തിനു മറു മരുന്ന് ഒന്നേ ഒന്ന് മാത്രം ആണ് " പാരമ്പര്യ സംസ്കാരം " . അത് മതത്തിന്റെയോ , രാജ്യ സ്നേഹത്തിന്റെയോ , കുടുംബസ്നേഹതിന്റെയോ , നന്മയുടെയോ ഒക്കെ പേരില്‍ കുഞ്ഞുന്നാളിലെ അകത്തു കടന്നു കൂടിയിട്ടുണ്ട് എങ്കില്‍ എപ്പോളെങ്കിലും അത് ചോദ്യചിഹ്നങ്ങള്‍ ഉയെര്തിയെക്കാം ...
സാംസാരിക ബലമുള്ള ഒരു സമൂഹത്തിനു ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരിക്കലും വിപ്ലവം എന്നോ അവകാശ സമരം എന്നോ കാണാന്‍ കഴിയില്ല ...


പ്രത്യയ ശാസ്ത്രങ്ങള്‍ തങ്ങള്‍ വായിച്ചു മനസിലാക്കിയത് എല്ലാം സത്യമാണെന്നും , അത് മാത്രമാണ് സത്യമെന്നും , അത് അനുസരിച്ചാണ് എല്ലാം സംഭവിക്കുന്നതെന്നും ഒരു അന്ധവിശ്വാസം ഈ കൂട്ടര്‍ വെച്ച് പുലര്‍ത്തുന്നുണ്ട് , ഇത് തന്നെയാണ് അനുകൂലികളില്‍ അടിച്ചേല്‍പ്പിക്കുനതും . ഇതിന്റെ ബലത്തില്‍ സാമ്പത്തിക ശാസ്ത്രവും , രാഷ്ട്രീയവും , കലയും എല്ലാം ഇവര്‍ വ്യഘ്യാനിക്കാന്‍ ശ്രമിക്കുന്നു . അഥവാ നേതാക്കളുടെ വ്യാഘ്യാനം അക്ഷരം പ്രതി മനപ്പാഠം ആക്കുന്നു ..

മാര്‍ക്സ് കണ്ടത് പോലെ ഒരു സാമ്പത്തിക സാമൂഹിക വ്യവസ്ഥയുടെ എല്ലാ സാധ്യതകളും പ്രയോജനപെടുത്തിയാല്‍ മാത്രമേ അര്‍ഥവത്തായ കമ്മ്യൂണിസം നടപ്പാകുകയുള്ളൂ .. അല്ലാതെ ലെനിന്‍ ചെയ്തത് പോലെ നാട് വാഴി - ജെന്മി വ്യവസ്ഥയില്‍ ഞെക്കിപിഴിഞ്ഞു എടുത്ത സാഹസിക പട്ടാള വിപ്ലവങ്ങള്‍ സൃഷ്ടിച്ചുവന്നാല്‍ അത് കമ്യുണിസ്റ്റ് വിപ്ലവങ്ങള്‍ ആകില്ല . മറിച്ച് നേരത്തെയോ വൈകിയോ എന്നെങ്കിലും പ്രതിവിപ്ല്വങ്ങളെ സൃഷ്ടിച്ചു സാര്‍വത്രിക നാശം വരുതുകയെ ഉള്ളൂ . വ്യക്തി പ്രഭാവം ബലപ്രയോഗം , കൃത്യമായ അപ്രമാധിത്യ സിദ്ധാന്തങ്ങള്‍ എന്നിവ ചരിത്രഗതിയെ മാറ്റി മറിക്കുകയും ചെയ്യും .. ഈ ശ്രമങ്ങള്‍ അനേക ദുരിതങ്ങള്‍ക്ക് മാത്രമേ വഴി വെക്കുക ഉള്ളൂ ....

ഈന്കുഇലാബ് സിന്ദാബാദ് !!!!!!

തിരിച്ചറിവ്

ഈ ഇളം ചൂടുള്ള പോക്ക് വെയിലും , നഗരത്തിന്റെ കിതപ്പും , പകലിന്റെ മരണവും , രാത്രിയുടെ ശീതളിമ കാത്തിരിക്കുന്ന ഭൂമിയുടെ ആകാംഷയും എല്ലാം കൂടി ഉള്ള ഒരു ഉദാത്തമായ അവസ്ഥയാണ്‌ ഈ വൈകുന്നേരങ്ങള്‍ എന്ന കാല്പനികത എനിക്ക് തന്നത് എന്ടെ പാറു ആണ് . ജീവിതത്തിലെ എല്ലാ വസ്തുക്കളെയും അവളുടെതായ രീതിയില്‍ വ്യാഘ്യാനിക്കുന്ന,ജീവിതം എന്ന മരീചികയെ , ഒരു ഉത്സവതിമിര്‍പ്പോടെ ജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ച, പഠിപ്പിച്ച എന്ടെ സ്വന്തം കൂട്ടുകാരി ,ജീവിതസഖി , വഴികാട്ടി..
ഞങ്ങളുടെ ജീവിതം തുടങ്ങിയതും ,ആ സുവര്‍ണ കാല ഖട്ടങ്ങള്‍ക്കു സാക്ഷി ആയതും ഇന്നിതാ അസ്തമയം കാത്തിരിക്കുന്ന എന്നെ സമാശ്വസിപ്പിക്കുന്നതും എല്ലാം ഈ നഗരം തന്നെ ..ഞാന്‍ ഒരു കാലത്ത് ഏറ്റവും വെറുപ്പോടെയും ,വിരക്തിയോടെയുംകണ്ടിരുന്ന അതേ നഗരം.. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍???!!!
എന്ടെ കല്‍കത്ത നഗര ജീവിതം ആരംഭിക്കുന്ന സമയത്ത് എന്‍റെ മുന്നില്‍ ഈ നഗരത്തിനും അതിലെ കാഴ്ചകള്‍ക്കും ഒരു നിറമേ ഉണ്ടായിരുന്നുല്ല്ളൂ .. പൊടിയുടെ നിറം , കുംമായത്തിന്റെഗന്ധം , മനം മടുപ്പിക്കുന്ന വാഹങ്ങളുടെ ചൂര് , ശബ്ദം പലപ്പോഴും ഈ വാഹന ഭീമന്മാര്‍ എന്നെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു ...നാട്ടിലെ കാള പൂട് സമയത്തെ അതേ സബ്ദമയമായ അന്തരീക്ഷം എപ്പോഴും എന്ന്നെ ആലോസര പെടുത്തിയിരുന്നു അതിലേറെ ആലോസര പെടുത്തുന്ന , ഞാന്‍ ഏറ്റവും വെറുത്തിരുന്ന ഒരു ജോലിയും .. നിര്‍ത്തി പോകും എന്ന് തീരുമാനിച്ചു കഴിയും പോഴേക്കും മനസ്സില്‍ വരിക നാട്ടില്‍ തിരിച്ചു ചെന്നലുള്ള ബന്ധു ജനങ്ങളുടെ സമീപനം ആയിരുന്നു ,, ഒരു ചെറിയ കമ്പനി യില്‍ ഗുമസ്ത പണിയായിരുന്നു അന്ന്‍.. അതോടെ അത്തരം ചിന്തകള്‍ക്കും ഒരു അര്‍ദ്ധവിരാമം ആകും ........
മനം മടിപിക്കുന്ന ജോലിയില്‍ നിന്നും ചുറ്റുപാട് കളില്‍ നിന്നും ഉണ്ടായിരുന്ന ഏക ആശ്വാസം " കേരള സമാജം ഹാള്‍ ആയിരുന്ന്നു .. മനസിലാകുന്ന ഭാഷ പറയുന്ന സഹൃദയരായ ഒരു കൂട്ടം മനുഷ്യരുള്ള സ്ഥലം .. എന്‍റെ ചിന്തകള്‍ക്ക് സാന്ത്വനം തന്നിരുന്ന ആ സ്ഥലം തന്നെ എന്‍റെ ചേതനയുടെയും സാന്ത്വന ഹേതു aayi
വളരെ യാദ്രിശ്ചികമായ ഒരു കണ്ടുമുട്ടല്‍ , പിന്നീടു അവളുടെ ഭാഷയില്‍ പറഞഞാല്‍ പരസ്പരം ഉള്ള ഒരു "തിരിച്ചറിവ് " ഞങ്ങളെ വളരെ പെട്ടന്ന് ആഴമേറിയ ഒരു ബന്ധത്തില്‍ കൊണ്ടെത്തിച്ചു പരസ്പരം ഒരു അനിവാര്യതയായി എന്ന തിരിച്ചറിവ് ഞങ്ങളെ ഭാര്യാ ഭര്‍ത്താക്കന്‍ മാരാക്കി.. "തിരിച്ചറിവ് " എന്ന വാക്കിനെ ഇത്ര വ്യക്തമായി നിര്‍വചിക്കാന്‍ ആകുമോ എന്ന് എനിക്ക് സംശയമാണ് ..അതെ പൊതുവായി ഒന്നും ഇല്ലാത്ത ജാതി , മതം, സാമ്പത്തികം, പ്രായം എന്നിവയിലൊന്നും ചേര്‍ച്ച ഇല്ലാത്ത ഞങ്ങള്‍ ഒന്നായപ്പോള്‍ പലരും മുഖം ച്ചുളിച്ചിരുന്നു ..പരിഹസിച്ചിരുന്നു ..
ഞാന്‍ അവളെയും പാറു എന്നെയും പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കിയിരുന്നു ,,മനസിന്റെ ഒരു ചെറിയ തേങ്ങല്‍ പോലും , തിരിച്ചു അറിഞ്ഞിരുന്നു കാരണം മനസിലാക്കിരുന്നു ..ഞങ്ങളുടെ നൊമ്പരങ്ങള്‍ പലപ്പോഴും ചെന്നെത്തിയിരുന്നത്
പരസ്പരം അടങ്ങാത്ത ആവേശത്തില്‍ പരിവര്തിച്ചു പോന്നിരുന്ന രതി ക്രീട കളില്‍ ആയിരുന്നു.. ശരീരത്തിന്റെയും മനസിന്റെയും ആ മേള നത്തില്‍ പലപ്പോഴും ഞങ്ങള്‍ ഞങ്ങളുടെ പ്രശനങ്ങളെ അപ്പാടെ മുക്കി കൊന്നു .....
ജീവിതം അതിന്റെ എല്ലാ വര്‍ണങ്ങള്‍ ഓടും കൂടി കണ്ട കാലഘട്ടം , അതിന്റെ പൂര്‍ണതയില്‍ ഞങ്ങളുടെ കുട്ടികള്‍ , ചുറ്റുപാടുകള്‍ മാറുന്നതും , കാലഘട്ടങ്ങള്‍ മാറി മറിയുന്നതും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല .. അവളുടെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ പൂര്‍ത്തിയാകി എന്‍റെ ജീവിതം മാറ്റിമറിച്ചു കടന്നു പോയപ്പോള്‍ നീ എപ്പോളെങ്കിലും ചിന്തിചിരുന്നോ ? എനിക്ക് ഇനിയും ഒരു കാത്തിരിപ്പിന് ഉള്ള ക്ഷമയും ശീലവും ഇല്ല എന്ന് ... എന്തെ എന്‍റെ പാറൂ ഈ തിരിച്ചറിവ് നിനക്കുണ്ടായില്ല ? നീ ഇല്ലാത്ത ഈ ലോകത്ത് ഒരു കൈ കുഞ്ഞിന്റെ നിസ്സഹായ അവസ്ഥ , അരക്ഷിത അവസ്ഥ അനുഭവിക്കുന്നു ഞാന്‍ ...
അതോ ഞാന്‍ എന്താണ് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടാക്കി തരികയാണോ നീ?

Sunday, April 17, 2011

പല  രാത്രികളിലും പരാന്നമായ പല സ്ഥലങ്ങളിലും , വ്യത്യസ്ത മായ പല സാഹചര്യങ്ങളിലും, പല മാനസിക അവസ്ഥയിലുംഞാന്‍ ആലോചിച്ചിട്ടുണ്ട്  " പ്രവാസം " എന്നാ ഈ വാക്കിന്‍റെ അര്‍ഥം !! അര്‍ദ്ധമില്ലയായ്മ!!!
ചിലപ്പോള്‍ അത് അത്യന്തം അര്‍ഥങ്ങള്‍ നിറഞ്ഞതും മറ്റു ചിലപ്പോള്‍ നിരര്‍ധകവും ആണെന്ന് തോന്നി !!!
ഏതു വസ്തു വും അതിന്റെ ചുറ്റുപാടുകളില്‍ അതിന്റെ സാന്നിധ്യം അറിടിച്ചു കൊണ്ട് ജീവിക്കുന്നു . എന്നാല്‍ പ്രവസിയോ ? അവന്‍ അവന്റെ യഥാര്‍ത്ഥമായ ചുറ്റുപാടുകളില്‍ ജീവിക്കാതെ തന്നെ അവന്‍റെ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കുന്നു വെമ്പല്‍ കൊള്ളുന്നു . ശ്രമങ്ങള്‍ പലപ്പോഴും അര്‍ദ്ധവത്താകണം എന്നും അന്ത സത ഉള്‍ക്കൊണ്ട്‌ കൊണ്ടാകണം എന്നും ഇല്ല . എങ്കിലും വൃഥാ ശ്രമിക്കുന്നു . ആ ശ്രമങ്ങള്‍ നല്‍കുന്ന സംതൃപ്തി കാരണം പിന്നെയും പ്രവാസ ജീവിതം നയിക്കുന്നു അല്ലെങ്കില്‍ അവനവനെ തന്നെ വിശ്വസിപ്പിച്ചു കൊണ്ട് എന്തിനൊക്കെയോ വേണ്ടി പ്രവാസ ജീവിതം തുടരുന്നു ....

ഏതൊരു പ്രവാസിയും പോലെ ഞാനും ചില നേരങ്ങളില്‍ ആലോചിച്ചു പോകുന്നു .. ഞാന്‍ എന്ത് നേടി ? ഈ നേട്ടങ്ങള്‍ക്ക്‌ പിന്നിലെ നഷ്ടബോധങ്ങള്‍ എന്തൊക്കെ ? ഈ തരത്തില്‍ ഒരു തുലനത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാളും എത്തിപ്പെടുന്ന തിരിച്ചറിവില്‍ എത്തി ചേരുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു .. ഞാന്‍ മരുപ്പച്ച തേടി അലഞ്ഞ ഒരു ബുദ്ധിഹീനനാണ്  ..

ചന്ദ്രികയെ ലക്‌ഷ്യം ആക്കി  നടന്നപ്പോള്‍ പിന്നിട്ട വഴികള്‍ , ദൂരം, മുഖങ്ങള്‍ , യാത്രയുടെ സമയം ഒന്നും ശ്രദ്ധിച്ചിരുന്നില്ല . നിലാവും അത് തരുന്ന സുഖ ശീതളതയും ആയിരുന്നു മനസ് നിറയെ .. കാലങ്ങള്‍ മാറുമ്പോള്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു തുടങ്ങുന്നു , ബാക്കിയാകുന്നത്  കയ്പ്പ് ഏറിയ  ജീവിതം നല്‍കിയ കുറെ പരുക്കന്‍ കാഴ്ചപ്പാടുകളും , ശാരീരിക ആസ്വാസ്തയങ്ങളും..

അമ്പലങ്ങളിലെ ഉണര്‍ത്ത് പാട്ടുകളില്‍ നിന്ന് സമയ ക്ലിപ്തതയുള്ള ബാങ്ക് വിളികളിലേക്ക്  ഉള്ള മാറ്റം ഉള്‍ക്കൊണ്ടത്‌ പോലെ യവ്വനം എന്നാ പച്ചപ്പില്‍ നിന്ന് മധ്യവയസ്കത എന്നാ ഊഷര അവസ്ഥയിലേക്ക് എന്റെ ശരീരം ചുവടു മാറിയിരിക്കുന്നു .. ഇനി ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്ന എന്റെ നാട്ടിലേക്ക് തിരിച്ചു പോകാം എന്ന് ചിന്തിച്ചു തുടങ്ങുന്നു .. 

എന്റെ നാട്ടിട വഴികളില്‍ , എന്റെ കവലകളില്‍ , എന്റെ അമ്പല മുറ്റത്തു, എന്റെ ചുറ്റുപാടുകളില്‍ ഇനി എന്നെ അറിയുന്ന , ഞാന്‍ അറിയുന്ന എത്ര പേര്‍ ഉണ്ടാകും ??? നീണ്ട ഈ കാല ഖട്ടങ്ങളുടെ കുത്തൊഴുക്കില്‍ പരിചിതങ്ങളായ പല മുഖങ്ങളും മണ്മറഞ്ഞു പോയി . ശേഷിക്കുന്ന മുഖങ്ങല്‍ക്കാവട്ടെ ഞാന്‍ അപരിചിതനും !!!!!
ഇനി എന്റേത് എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന എന്റെ നാട്ടിലും ഞാന്‍ ഒരു അപരിചിതനെ പോലെ ഒരു വിരുന്നു കാരനെ പോലെ ........ 

""ഇനി ഞാന്‍ ഒന്ന് ചോദിക്കട്ടെ എന്താണ് ഈ പ്രവാസം ?? ""

Wednesday, March 23, 2011

ജ്വലിക്കുന്ന മനസുകള്‍ ഡോ: എ പി ജെ അബ്ദുല്‍ കലാം ..

ആഗോളവല്‍ക്കരണം, കമ്പോള മാന്ദ്യം, പണപെരുപ്പം , കലാപം . അസ്ഥിരത തുടങ്ങിയ ബാഹ്യമായ പ്രതിബന്ധങ്ങള്‍ പലതുണ്ടെങ്കിലും ഇവക്കെല്ലാം ഉപരിയാണ് രാഷ്ട്ര ചേതനയെ ബാധിച്ചിട്ടുള്ള പരാജയ മനോഭാവം , അലസത ,തന്‍ കാര്യ ചിന്ത  എന്നിവ . ലകഷ്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും , സ്വപ്‌നങ്ങള്‍ യാഥാര്‍ത്യം ആകും എന്ന ഉറച്ച ധാരണ ഉണ്ടാകുകയും ചെയ്താല്‍ ഉദ്ധിഷ്ട്ട ഫലസിദ്ധിഉണ്ടാകും എന്നത് തീര്‍ച്ച..
 

ചെഗുവേരക്ക് ഒരു തുറന്ന കത്ത് ....

വിപ്ലവത്തിന്റെ ദേവഅംശവും പേറി മണ്ണില്‍ പിറന്ന പ്രവാചകാ.....എനെറെ കൗമാര കാല അമ്പരപ്പിന്റെയും,ആശയങ്ങളുടെയും ഹേതു നീ ആയിരുന്നു .. ബൊളീവിയന്‍ കാടുകളിലും , ക്യുബന്‍ നദി തടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നീ നയിച്ച സമരങ്ങള്‍ !! ഗുരു തുല്യനായ ഫിഡലിന്റെ നേതൃത്വത്തില്‍  നീ നടത്തിയിട്ടുള്ള സമരങ്ങളും വിപ്ലവ ആഹ്വാനങ്ങളും എന്ന്നെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത് , ചിന്തിപ്പിചിട്ടുള്ളത് .....

സത്യാന്വേഷണ പരീക്ഷണങ്ങള്‍ വായിച്ചു ഞാന്‍ മനസിരുത്തിയ സഹന ത്യാഗ സ്മരണകളിലൂടെ സ്വാതന്ത്യം എന്ന ഉറച്ച കോട്ടയ്ക്കു വിള്ളല്‍ വീഴ്ത്താന്‍ പോന്നതായിരുന്നു നിന്‍റെ സമര ഗാഥകളുടെ ആഹ്വാനം .. സഹന സമര സേനാനികള്‍ക്ക് ഒരു ചിന്തകന്‍ എന്ന നിലയിലും , ഒരു മുന്നണി പോരാളി എന്ന നിലയിലും നീ നല്‍കിയ സമര ആഹ്വാനങ്ങള്‍ അക്ഷര രൂപത്തില്‍ വായിച്ചറിഞ്ഞ ഞാന്‍ വീണ്ടും അമ്പരക്കുകയായിരുന്നു , ആദരിക്കുകയായിരുന്നു ..അറിഞ്ഞവ ഒക്കെയും ഒരു ജനതയുടെ അതിജീവനത്തിന്‍റെ മഹത് വചനങ്ങള്‍ ആയിരുന്നു .. അങ്ങനെ നിന്നില്‍ കൂടി ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌  ആയി.
                               പിന്നീടു വിപ്ലവത്തിനും , ചിന്തകള്‍ക്കും ഒരു അര്‍ദ്ധ വിരാമം നല്‍കികൊണ്ട് കടല്‍ കടന്നപ്പോളും നിയും നിന്‍റെ സാന്നിധ്യവും ഒന്നും എനിക്ക് അന്യമായിരുന്നില്ല . കാലവും , ദേശവും ,പ്രായവും , ഉത്തരവാദിത്വങ്ങളും ചേര്‍ന്ന് എന്നിലെ വിപ്ലവകാരിയുടെ മുള്ളും മുനയും ഉരസി മാറ്റി ഞാന്‍ എന്ന സത്വം പേറുന്ന ഒരു ശരീരം മാത്രം ആയി ഞാന്‍ ..എങ്കിലും നീ വിഭാവനം ചെയ്ത വാഗ്ദത്ത ഭൂമി എന്ന ആശയം മനസ്സില്‍ ചാരം മൂടി കിടന്നിരുന്നു ..പക്ഷെ ഈയിടെ ഒരു മലയാളി ചാനലില്‍ കണ്ടൊരു ദൃശ്യം പൂര്‍വഅധികമായി എന്നെ അമ്പരപ്പിച്ചു, അതിശയിപ്പിച്ചു .നിന്‍റെ പിന്‍ഗാമികള്‍ എന്ന് നാം വിശ്വസിക്കുന്ന പാര്‍ടിയും  ഞങ്ങളും ചേര്‍ന്ന് ബക്കെറ്റ് സഞ്ചിയിലും ഒക്കെയായി സമാഹരിച്ച പണം ഉപയോഗിച്ച് ജനങ്ങളുടെ ആത്മ സാക്ഷാത്കാരത്തിന് എന്ന് ഞങ്ങള്‍ വിശ്വസിച്ച നമ്മുടെ പാര്‍ട്ടിയുടെ ചാനലില്‍ ഞാന്‍ കണ്ട
ദൃശ്യം  എന്തയിരുന്ന്നെന്നോ? !!
ഉത്തര ഇന്ത്യയില്‍ എവിടെയോ നടന്ന ഒരു ഫാഷന്‍ ഷോയില്‍ റാമ്പില്‍ പൂച്ച നടത്തം നടത്തുന്ന ഒരു കൃശ ഗാത്രി. അവളുടെ അരക്കെട്ടില്‍ ഇളകിയാടുന്ന അല്‍പ വസ്ത്രത്തില്‍ നിന്‍റെ മുഖ ചിത്രം .!!!!!
വെടിയുപ്പ് ഇന്‍റെ അമ്ലരസം മലീമസമാക്കിയ നരച്ച മുടിയും , വീരത ജ്വലിക്കുന്ന ക്ഷീണിച്ച കണ്ണുകളും , കഠിന പാതകളില്‍ കള്ളിമുള്‍ ചെടികള്‍ നിന്‍റെ മുഖത്തില്‍ വരുത്തിയ പാടുകള്‍ എല്ലാം വളരെ ഭംഗിയായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലേഖനം ചെയ്തിരിക്കുന്നു .. താങ്കളുടെ മുഖം അതിന്‍റെ എല്ലാ അഭംഗി യോടും കൂടി അവളുടെ മാംസ പേശികളാല്‍ ഇളകിയാടുന്നു ..!!!
അവള്‍ റാമ്പ് ന്‍റെ അങ്ങേ അറ്റത്തുള്ള അരണ്ട വെളിച്ചത്തിലേക്ക് മറയുന്നതിനു  തൊട്ടു മുന്പ് ഒരു സെക്കന്റ്‌ നേരം എന്നെ നോക്കിയ നിന്‍റെ കണ്ണുകളില്‍ ഉണ്ടായിരുന്ന ഭാവ മാറ്റം എനിക്ക് വായിക്കാന്‍ കഴിഞ്ഞു .. എന്‍റെ ചെഗുവേരാ .. :: നീ തിരിച്ചു വരുന്നു എന്നല്ലേ നീ പറയാതെ പറഞ്ഞ ആ വാക്കുകള്‍ ... 


താങ്കള്‍ വരണം ചെഗുവേരാ .. നിയും നിന്‍റെ തത്വ ശാസ്ത്രവും ഒന്നും കാലഹരണപെട്ടിട്ടില്ല .നീ തെളിയിച്ച വിപ്ലവ ജ്വാല ഇന്നും കരിന്തിരി ആയിട്ടില്ല .ആശയവും,ആവേശവും,ആയുധവും ഒന്നും മാറേണ്ടതില്ല ..പക്ഷെ ശത്രു പക്ഷം മാത്രം മാറിയിരിക്കുന്നു .... നേരിടാനുള്ളത് ഭരണ കൂട ഭീകരതയെഅല്ല.പകരം ആയിരെ ധീര ദേശാഭിമാനികള്‍ സ്വപനം കണ്ടു, കഠിന വിപ്ലവ വഴികളിലൂടെ , ജീവത്യാഗം ചെയ്തു കെട്ടിപ്പൊക്കിയ ദേശത്തെ, അതേ സ്വാതന്ത്ര്യ ഹാനികള്‍ക്ക് അടിയറവു വെയ്ക്കുന്ന രാഷ്ട്രിയ ദല്ലാളന്‍മാരെയാണ്. അതില്‍ പലരും നിന്‍റെ പിന്‍ഗാമികള്‍ , നമ്മുടെ തത്വ സംഹിതയെ വളച്ചു ഒടിച്ചവര്‍. മതത്തിന്‍റെയും, ജാതിയുടെയും , ഉപജാതിയുടെയും പേരില്‍ ഉടലെടുത്ത സംഘടനകള്‍ ........ . അവരുടെ ആജ്ഞ ശിരസാ വഹിക്കുന്ന , അനുസരിപ്പിക്കുന്ന , കൌശലക്കാരായ  രാഷ്ട്രീയ കോമരങ്ങള്‍ എന്ന മേലാളന്മാര്‍ ...!!!.

ലകഷ്യവും, സ്വാതത്ര്യവും നഷ്ട്ടപ്പെട്ട രാഷ്ട്രീയ നേതാക്കന്മാര്‍ . ഇവരെ തുരത്തി ഈ നാടിനെ രക്ഷിക്കാന്‍ നിന്‍റെ സാരഥ്യം ഞാന്‍ കൊതിക്കുന്നു ..
     സ്വന്തം പാളയത്തിലെ പടയും നിനക്ക് നേരിടേണ്ടി വരും . ഒളി പോരാളികളുടെ രഹസ്യ കേന്ദ്രത്തിലേക്ക് സംഘടനാപരിപാടികള്‍ അടങ്ങിയ ലെഘു ലേഖകളും  ആയി പാടത്തു കൂടെ നടന്നു നീങ്ങുന്ന ചെറുമക്കളുടെ കാലം മാറി .. പകരം രാജ വീഥികളില്‍ പായുന്ന ലാന്‍ഡ്‌ ക്രുസേരില്‍  നിനക്ക് അവരെ കാണാം .. അതും ഒരു നോട്ടം മാത്രം ... നമുക്ക് സ്വന്തമായി ഒരു പത്രം വന്നപ്പോള്‍ നമ്മള്‍ മൂല ധനം വാങ്ങിയത് ചൂതാട്ട ലോട്ടറി ക്കാരനോട്  !!!!   കാല്‍ നൂറ്റാണ്ട്‌ നിന്‍റെ നാമം വാഴ്ത്തി പാടി വോട്ട് വാങ്ങി അധികാരത്തില്‍ ഏറിയ നാട്ടില്‍ അര്‍ദ്ധ പട്ടിണിക്കാരന്റെ കുടില്‍ പൊളിക്കുന്നു .... വികസനം വിടെശിയില്‍ കൂടി ക്കാണുന്ന നിന്‍റെ പിന്‍ഗാമികള്‍ !!!! .

ബൊളിവിയന്‍ കരിമ്പിന്‍ കാടുകളിലും ,പുകയിലക്കടുകളിലും ഇരുന്നു നീ വിഭാവനം ചെയ്ത സമത്വ സുന്ദര ലോകത്തിനായുള്ള  ശ്രമം  നമുക്ക് തുടരേണ്ടതുണ്ട് ..അണിചേരാന്‍, എഴുതാന്‍ പലതും അവശേഷിപ്പിച്ചു കൊണ്ട് ........
സ്വന്തം വിധേയന്‍ 
ഒപ്പ് .. 


'